ആദ്യവിവാഹത്തിന് സാക്ഷി, ദിലീപ് കേസിലും അബി | filmibeat Malayalam

2017-11-30 46

Abi Dileep Controversy

മിമിക്രിയില്‍ നിന്നാണ് അബി സിനിമയിലേക്കെത്തുന്നത്. എന്നാല്‍ അഭിനയിച്ച സിനിമകളിലൊന്നും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്യാനായില്ല അബിക്ക്. പിന്നീട് മകൻ ഷെയ്ൻ നിഗം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തുതുടങ്ങിയതോടെയാണ് അബിയെ മലയാളികള്‍ വീണ്ടും ഓർത്തെടുത്തത്. അതിനിടെ ഒരു വിവാദവും അബിയുടെ പിന്നാലെ കൂടി. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപുമായ ബന്ധപ്പെട്ട വാർത്തകളുമായി ബന്ധപ്പെട്ടായിരുന്നു അബിയുടെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് ദിലീപിൻറെ കുടുംബ പശ്താത്തലം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണസംഘം നടത്തിയിരുന്നു. അതിനിടെ ദിലീപിന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ പുറത്ത് വരികയുണ്ടായി. കാവ്യാ മാധവനും മഞ്ജു വാര്യര്‍ക്കും മുന്‍പായി ദിലീപ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പരന്നത്.ഈ വിവാഹത്തിന് അക്കാലത്തെ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിലൊരായ അബിയായിരുന്നു സാക്ഷിയെന്നും അബിയെ പോലീസ് ചോദ്യം ചെയ്തുവെന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചാരണം നടന്നു. ഇതോടെ പ്രതികരണവുമായി അബി തന്നെ രംഗത്ത് വരികയും ചെയ്തു. ദിലീപിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുവെന്ന വാര്‍ത്ത അബി നിഷേധിക്കുകയുണ്ടായി.